KeralaLatest NewsIndia

“തിരുവനന്തപുരത്തെ മെട്രോ സിറ്റി നിലവാരത്തിൽ ഉയർത്തുന്നിതില്‍ മോദി മാജിക് സാധ്യമാക്കണം, എവിടെയൊക്കെ ബിജെപി ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ടു നിൽക്കും” തെരഞ്ഞെടുപ്പ് റാലിയിൽ ഉജ്ജ്വല വാഗ്ദാനങ്ങളുമായി സുരേഷ് ഗോപി

തിരുവനന്തപുരം: പഞ്ചായത്ത് ഇലക്‌ഷന്റെ ഭാഗമായി ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയ സുരേഷ് ഗോപിയുടെ തീപ്പൊരി പ്രസംഗം വൈറലാകുന്നു.തിരുവനന്തപുരം വിമാനത്താവളവും വിഴിഞ്ഞംതുറമുഖവും യാഥാര്‍ത്ഥ്യമാകുന്നതോടെ തലസ്ഥാനത്തെ ചെറുപ്പക്കാരുടെ ഭാവി ജീവിതം മികച്ചതാകുമെന്നു സുരേഷ് ഗോപി വ്യക്തമാക്കി.കേരളത്തിൽ മോദി മാജിക് ആഞ്ഞടിക്കുമെന്നും തിരുവനന്തപുരം ബിജെപി പിടിച്ചെടുക്കുമെന്നും സുരേഷ് ഗോപി പറയുന്നു.

തിരുവനന്തപുരത്തെ മെട്രോ സിറ്റി നിലവാരത്തിൽ ഉയർത്തുന്നിതില്‍ മോദി മാജിക് സാധ്യമാക്കണം, ഇവിടെ എയർപോര്‍ട്ട് വികസനം ആവശ്യമില്ലെന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയണമെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.കേരളത്തിലെ ജനത അവരുടെ ശത്രുവാരെന്ന് കണ്ടെത്തി. ഇനി അവര്‍ തീരുമാനിക്കും. ഇത്തവണയെങ്കിലും എനിക്ക് ഈ വാക്ക് ഉപയോഗിക്കേണ്ടി വരരുത്. ഇത്തവണയെങ്കിലും ശരിയായ തീരുമാനമെടുത്ത് അവസരം നല്‍കണം. നിങ്ങളുടെ ചെറിയൊരു മനംമാറ്റം മതി.

ശക്തമായ ഭരണത്തിന്റെ പ്രകടനം കാഴ്ചവയ്ക്കുവാനുള്ള അവസരമാണ് ചോദിക്കുന്നത്. ശക്തമായ പിന്തുണ നല്‍കിയാല്‍ കേരളത്തില്‍ എവിടെയൊക്കെ ബിജെപി ഭരിക്കുന്നുവോ അവിടെയൊക്കെ ഭരണം വേറിട്ടു നില്‍ക്കും.’-സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വഴി നടക്കുന്ന കള്ളക്കടത്തിന്റെ കുറിച്ചും അദ്ദേഹം പറഞ്ഞു.

‘തിരുവനന്തപുരത്ത് പുതിയ എയര്‍പോര്‍ട്ട് സമുച്ചയം വന്നുവെന്ന് സമ്മതിക്കുന്നു. പക്ഷേ, അതിന്റെ അവസ്ഥ എന്താണെന്നും ഏതുതരത്തിലാണ് നമുക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നതെന്നും അനുഭവത്തിലൂടെ മനസിലാക്കിയ യാത്രക്കാരനാണ് ഞാന്‍. വിദേശയാത്ര കഴിഞ്ഞ് രാവിലെ മൂന്ന് മണിക്ക് വന്നിറങ്ങുന്നത് ഏതാണ്ട് ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഫ്ളൈറ്റുകളാണ്. ബാഗ്ഗേജു കിട്ടാന്‍ വേണ്ടി ഒന്നരമണിക്കൂര്‍ ഞാനൊക്കെ കാത്തു നില്‍ക്കണം. എന്നുപറഞ്ഞാല്‍, നമുക്കവിടെ കുറച്ച്‌ ഗ്രേസ് മാര്‍ക്കുണ്ടാകും.’

read also: ചരിത്രത്തിലാദ്യമായി ഒരു പൊലീസുകാരിക്ക് വൃശ്ചികോത്സവത്തില്‍ പൂര്‍ണത്രയീശന് സല്യൂട്ട് നല്‍കാനുള്ള നിയോഗം, സോഷ്യൽ മീഡിയയിൽ എസ് ഐ അനിലയാണ് താരം

‘ഒന്നുവേഗത്തില്‍ ബാഗ്ഗേജ് എടുത്തുകൊണ്ടുവരാന്‍ അവര്‍ നോക്കും. പക്ഷേ അവിടെയും കസ്‌റ്റംസുകാര്‍ അന്ന് പറഞ്ഞത്, നാലു ബെല്‍റ്റുണ്ട്; അതില്‍ ഒരു ബെല്‍റ്റിനു മാത്രമേ കസ്‌റ്റംസിന്റെ സ്‌കാനര്‍ ഉള്ളൂവെന്നാണ്. ഇതാണ് കേരളത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര വിമാനത്താവളമായ തിരുവനന്തപുരം വിമാനത്താവളത്തിന്റെ അവസ്ഥ. ഇതാണ് അവസ്ഥയെങ്കില്‍ സ്വര്‍ണവും കഠാരയും വെടിമരുന്നും വന്ന വഴിയെ കുറിച്ച്‌ പ്രത്യേകം അന്വേഷിക്കേണ്ട കാര്യമില്ലല്ലോ?’അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button