ശബരിമല: ശബരിമലയില്‍ ഇതുവരെ ദര്‍ശനത്തിന് എത്തിയത് 9,000 തീര്‍ഥാടകര്‍ മാത്രം. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് മൂന്ന് ലക്ഷത്തോളം ആളുകള്‍ ആണ് സന്നിധാനത്ത് ദര്‍ശനത്തിനായെത്തിയത്. കോവിഡ് മൂലം സന്ദര്‍ശകരുടെ എണ്ണത്തില്‍ വരുത്തിയ നിയന്ത്രണമാണ് ഈ വര്‍ഷം ശബരിമലയിലേക്കുള്ള ഭക്തരുടെ വരവ് കുറയാന്‍ പ്രധാന കാരണം .
Read Also : ഒവൈസിക്ക് തിരിച്ചടി ; എ.ഐ.എം.ഐ.എം സംസ്ഥാന കണ്‍വീനര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കോവിഡ് നിയന്ത്രണം നിലനില്‍ക്കെ , ഈ സീസണില്‍ സന്നിധാനത്ത് തീര്‍ഥാടകരുടെ ചെറിയ തിരക്കെങ്കിലും അനുഭവപ്പെട്ടത് കഴിഞ്ഞ ശനിയാഴ്‌ച്ച മാത്രമാണ്. വലിയ നടപ്പന്തലില്‍ രാവിലെ തിരക്കുണ്ടായിരുന്നു. പതിനെട്ടാം പടി കയറാനും ദര്‍ശനം നടത്താനും കൂടുതല്‍ ഭക്തര്‍ ശനിയാഴ്‌ച്ച എത്തി.
കോവിഡ് നിയന്ത്രണം വന്ന ശേഷം എട്ടു മാസത്തിനിടെ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തിയ ദിവസവും ശനിയാഴ്‌ച്ചയാണ്. ശനിയാഴ്‌ച്ച 1959 പേര്‍ ദര്‍ശനം നടത്തി. ഞായറാഴ്‌ച്ചയും തിരക്ക് ഉണ്ടായിരുന്നു. ഉച്ചവരെ 1573 പേര്‍ ദര്‍ശനം നടത്തിയ തീര്‍ഥാടകരുടെ കുറവ് നടവരവിനേയും ബാധിച്ചു. മുന്‍വര്‍ഷം ദിവസം മൂന്ന് കോടി രൂപ വരവ് ഉണ്ടായിരുന്നു. ഇപ്പോള്‍ 10 ലക്ഷം രൂപയില്‍ താഴെ മാത്രം.
Post Your Comments