മലപ്പുറം : ബി ജെ പി ന്യൂനപക്ഷ വിരുദ്ധമാണെന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും നടത്തിയ നുണപ്രചരണങ്ങളുടെ കാലം കഴിഞ്ഞെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. ശബരിമല ശാസ്താവിനെ മനസ്സിലോർത്ത് ഇടത് പക്ഷത്തിന് എതിരെ വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വണ്ടൂരില്‍ നടന്ന എൻ ഡി എ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല മറക്കരുത് എന്ന് ഓർമിപ്പിച്ച് ആയിരുന്നു എ.പി. അബ്ദുള്ളക്കുട്ടിയുടെ പ്രസംഗം.’എത്ര ക്രൂരമായാണ് ശബരിമല അയ്യപ്പ ഭക്തന്മാരോട് അവർ പെരുമാറിയത്. എനിക്ക് പറയാൻ ഉള്ളത്, വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിംഗ് ബൂത്തിൽ ചെന്ന് വോട്ടിംഗ് മെഷീന്റെ മുമ്പിൽ നിന്ന് ശബരിമല ശാസ്താവിനെ മനസിൽ ധ്യാനിച്ച് പിണറായി വിജയന്റെ ഇരട്ട ചങ്കിൽ തന്നെ കുത്തുന്ന തെരഞ്ഞെടുപ്പാക്കി മാറ്റുക” – പ്രസംഗത്തിൽ ബി ജെ പി ദേശീയ ഉപാധ്യക്ഷൻ പറഞ്ഞു.
ബി ജെ പി ന്യൂനപക്ഷ വിരുദ്ധമാണെന്ന് കോൺഗ്രസും കമ്മ്യൂണിസ്റ്റും നടത്തിയ നുണ പ്രചരണങ്ങളുടെ കാലം കഴിഞ്ഞു എന്നതിന്റെ തെളിവാണ് കേരളത്തിൽ അങ്ങളോമിങ്ങോളം താമര ചിഹ്നത്തില്‍ മത്സരിക്കുന്ന മുസ്ലിം മതവിശ്വാസികളുടെ എണ്ണം. വണ്ടൂരിൽ ഉൾപ്പെടെ കേരളത്തിൽ മുസ്ലീം സമുദായത്തിൽപ്പെട്ട അറുപതോളം പേർ ബി ജെ പിയുടെ സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
Post Your Comments