Latest NewsNewsIndia

കുറഞ്ഞ ചെലവില്‍ കോവിഡ് പരിശോധന നടത്താന്‍ കഴിയുന്ന മൊബൈല്‍ ലാബുകള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി : വളരെ കുറഞ്ഞ ചെലവില്‍ കോവിഡ് പരിശോധന നടത്താന്‍ കഴിയുന്ന മൊബൈല്‍ ലാബുകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കം കുറിച്ചു. ഡല്‍ഹിയിലെ ഐസിഎംആര്‍ ആസ്ഥാനത്താണ് 500 രൂപയ്ക്ക് താഴെ വരുന്ന ഈ കോവിഡ് പരിശോധന മൊബൈല്‍ ലാബു കള്‍ സജ്ജീകരിച്ചിരിക്കുന്നത്.

മൊബൈല്‍ ലാബുകളില്‍ താരതമ്യേന ചെലവേറിയ ആര്‍ടി-പിസിആര്‍ പരിശോധനകള്‍ 499 രൂപയ്ക്ക് നടത്താം. സാധാരണ നിലയില്‍ 2400 രൂപ വരെയാണ് ആര്‍ടി-പിസിആര്‍ പരിശോധനകള്‍ക്ക് ഈടാക്കുന്നത്. ഫലം ലഭിക്കാന്‍ 24 മുതല്‍ 48 മണിക്കൂറുകള്‍ വരെ കാത്തിരിക്കേണ്ടി വരുന്ന സ്ഥാനത്ത് മൊബൈല്‍ ലാബുകളില്‍ ഫലം 6 മണിക്കൂറിനുള്ളില്‍ ലഭിക്കുമെന്നതാണ് മറ്റൊരു സവിശേഷത.

സ്‌പൈസ് ജെറ്റ് അധികൃതര്‍ നേതൃത്വം നല്‍കുന്ന സ്‌പൈസ് ഹെല്‍ത്താണ് കുറഞ്ഞ ചെലവില്‍ ആര്‍ടി-പിസിആര്‍ പരിശോധനകള്‍ നടത്താനുള്ള മൊബൈല്‍ ലാബുകള്‍ സജ്ജീകരിക്കുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇത്തരം മൊബൈല്‍ ലാബുകള്‍ സജ്ജീകരിക്കാനാണ് സ്‌പൈസ് ഹെല്‍ത്തിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button