Latest NewsKeralaNews

അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ല; ബിനീഷ് കോടിയേരി കേസില്‍ അമ്മയുടെ നിലപാടിനെ പിന്തുണച്ച്‌ സുരേഷ് ​ഗോപി

കൊച്ചി:  ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടൻ ബിനീഷ് കോടിയേരിയെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ബിനീഷിൽ നിന്നും വിശദീകരണം തേടാനാണ് സംഘടനയുടെ നീക്കം.

‘അമ്മയുടെ ഈ നിലപാടിനെ പിന്തുണച്ച്‌ നടനും ബിജെപി എംപിയുമായ സുരേഷ് ​ഗോപി. അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസില്‍ കുറ്റവാളി ആരാണെന്ന് നിയമം തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

read  also:രാജമാണിക്യം എന്ന ഐ എ എസ് മാണിക്യത്തെ വിജിലൻസ് അന്വേഷണത്തിന് വിധേയനാക്കാൻ പിണറായിയെ പ്രേരിപ്പിച്ചതിനു പിന്നിൽ

എടുത്തുചാടി എടുത്ത പല തീരുമാനങ്ങളും വിമര്‍ശനത്തിന് വിധേയമാകുകയും പിന്നീട് തിരുത്തേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം സംഘടന ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button