റിയാദ്: യാത്രക്കിടയില്‍ കുറഞ്ഞ സമയം സൗദി അറേബ്യയില്‍ തങ്ങാനും സന്ദര്‍ശിക്കാനും അനുവദിക്കുന്ന ഹ്രസ്വകാല സന്ദര്‍ശന വിസ സംവിധാനം ഒരുങ്ങിയിരിക്കുന്നു. വിമാനം, കപ്പല്‍, കര മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്ന വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ ഇറങ്ങാനും 48 മണിക്കൂര്‍ മുതല്‍ 96 മണിക്കൂര്‍ വരെ തങ്ങാനും അനുവദിക്കുന്ന ട്രാന്‍സിറ്റ് വിസിറ്റ് വിസകളാണ് ഒരുക്കിയിരിക്കുന്നത് ഇപ്പോൾ.
48 മണിക്കൂര്‍ കാലാവധിയുള്ള വിസക്ക് 100 റിയാലും 96 മണിക്കൂര്‍ കാലാവധിയുള്ള വിസക്ക് 300 റിയാലുമാണ് ഫീസ് ഈടാക്കുന്നത്. ഇത്തരത്തില്‍ ഹ്രസ്വകാല സന്ദര്‍ശന വിസകള്‍ അനുവദിക്കാന്‍ സൗദി മന്ത്രിസഭ നേരത്തെ തീരുമാനം അറിയിക്കുകയുണ്ടായി. ആ തീരുമാനമാണ് ഇപ്പോൾ പ്രാബല്യത്തിലായത്. മറ്റെവിടേക്കുമുള്ള യാത്രക്കിടയില്‍ സൗദി അറേബ്യയിലിറങ്ങാനും അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ രാജ്യത്ത് സഞ്ചരിക്കാനും സാധിക്കും.
Post Your Comments