KeralaLatest NewsNews

കോവിഡിന്റെ മറവില്‍ സ്വകാര്യവത്കരണ നയങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ ഉജ്വല താക്കീതായി ദേശീയ പണിമുടക്ക് മാറും ; സിപിഎം

തിരുവനന്തപുരം : പതിറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ കാറ്റില്‍ പറത്തിയ, കോവിഡിന്റെ മറവില്‍ സ്വകാര്യവത്കരണ നയങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ ഉജ്വല താക്കീതായി 26 ന് നടക്കുന്ന ദേശീയ പണിമുടക്ക് മാറുമെന്ന് സിപിഎം.

എല്ലാ മേഖലകളെയും സ്വകാര്യവത്കരിക്കുകയും ഇതെല്ലാം രാജ്യത്തെ ജനങ്ങളുടെ നന്മക്ക് വേണ്ടിയാണെന്ന് പറയുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ വഞ്ചനാപരമായ നയത്തെ ജനങ്ങള്‍ ചോദ്യം ചെയ്യുമെന്നും ബി എസ് എന്‍ എല്‍, റെയില്‍വേ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ പൂര്‍ണമായും തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഈ മേഖലകളിലെ തൊഴിലാളികളോട് പിരിഞ്ഞുപോവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണ്. ഇങ്ങനെ ഒഴിവുവരുന്ന തസ്തികകളിലേക്ക് ആളുകളെ നിയമിക്കുന്നുമില്ല. ഇതിനൊപ്പം പ്രതിരോധ-തുറമുഖ മേഖലകളിലും സ്വകാര്യവത്കരണം നടത്തുകയാണ് കേന്ദ്രമെന്നും സിപിഎം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button