അഹമ്മദാബാദ്: ഗുജറാത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ മൂന്ന് നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നു. രാത്രിക്കാല കർഫ്യൂവാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. അഹമ്മദാബാദ്, സുററ്റ്, രാജ്കോട് എന്നിവിടങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. ദീപാവലിയെ തുടർന്നാണ് കേസുകൾവർധിക്കാൻ കാരണമെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിക്കുകയുണ്ടായി.
Post Your Comments