Latest NewsIndiaNews

ഭാര്യയും വീട്ടുകാരും ചേർന്ന് നിരന്തരം പീഡിപ്പിക്കുകയും ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്താൻ നിർബന്ധിക്കുകയും ചെയ്യുന്നു ; പരാതിയുമായി യുവാവ്

ന്യൂഡൽഹി : ഭാര്യയുടെയും വീട്ടുകാരുടെയും പീഡനങ്ങൾക്കെതിരെ പോലീസിൽ പരാതി നൽകി യുവാവ്. ഡൽഹി പ്രേംനഗർ സ്വദേശിയായ മോഹിത് ആണ് ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനങ്ങൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്. യുവാവിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി കമ്മീഷണർ പി.കെ.മിശ്ര അറിയിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ 12നാണ് മോഹിത് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഭാര്യയും വീട്ടുകാരും തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്നും ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്താൻ നിർബന്ധിക്കുന്നുവെന്നുമാണ് ആരോപണം. ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, അമ്മാവന്‍ എന്നിവർക്കെതിരെയാണ് പരാതി.

Read Also: തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചേക്കും; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

രണ്ട് വർഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇയാൾ ഭാര്യയായ യുവതിയെ ആദ്യം പരിചയപ്പെടുന്നത്.. എന്നാൽ അവർ സ്വന്തം വ്യക്തിത്വം മറച്ചുവച്ച് ഹിന്ദുവാണെന്നാണ് പറഞ്ഞതെന്നാണ് മോഹിത് പറയുന്നത്. വിവാഹത്തിന് അഞ്ച് ദിവസം മുമ്പ് മാത്രമാണ് യുവതി മുസ്ലീം ആണെന്ന് അറിയുന്നത്. അതേസമയം വിവാഹശേഷം തന്‍റെ വിശ്വാസങ്ങൾ പിന്തുടർന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ തയ്യാറാണെന്ന് യുവതി അറിയിച്ചിരുന്നുവെന്നും മോഹിത് പറയുന്നു. എന്നാൽ ഭാര്യയും ബന്ധുക്കളും ചേർന്ന് തന്നെ അവരുടെ നാടായ യുപിയിൽ വിളിപ്പിച്ച് മർദ്ദിച്ചുവെന്നും മോഹിത് പറയുന്നു.
80000 രൂപ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മർദനം. തുടർന്ന് ഒരു ഹോട്ടൽ മുറിയിൽ പൂട്ടിയിട്ടതായും പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button