ഗയ: ശനിയാഴ്ച അർധരാത്രി ബിഹാറിലെ ഗയയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റ് സോണൽ കമാൻഡർ അലോക് യാദവ് അടക്കമുള്ള മൂന്ന് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.
കോബ്ര കമാൻഡോകളും ബിഹാർ പൊലീസും ചേർന്നാണ് മാവോയിസ്റ്റുകളോട് ഏറ്റുമുട്ടിയിരിക്കുന്നത്. മാവോയിസ്റ്റുകളിൽ നിന്നും എകെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തുകയുണ്ടായി.
ഗയ ജില്ലയിലെ ബനചട്ടി വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്. തലസ്ഥാന ജില്ലയായ പാറ്റ്നയിൽ നിന്നും നൂറ് കിലോമീറ്റർ അകെലയാണ് ഏറ്റുമുട്ടൽ നടന്നത്. രാത്രി 12.20 ഓടെ സുരക്ഷാസേനകൾ നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത് എന്നാണ് പൊലീസ് പറഞ്ഞത്.
Post Your Comments