പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനു ഒരു സീറ്റ് പോലും ലഭിക്കാത്ത ഒരു പഞ്ചായത്ത് കേരളത്തിലുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതും കണ്ണൂരിൽ?. കുറച്ച് ബുദ്ധിമുട്ട് ആകും അല്ലേ. എന്നാൽ, അത്തരമൊരു പഞ്ചായത്ത് കണ്ണൂരിലുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്തിൽ ഒരു സീറ്റ് പോലും എൽ ഡി എഫിനു ലഭിച്ചിരുന്നില്ല.
യു ഡി എഫ് ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ പഞ്ചായത്തിൽ വൻവിജയം നേടിയത്. 17 അംഗ ഭരണസമിതിയില്‍ 16 പേരും യുഡിഎഫ് പക്ഷത്തായിരുന്നു. എസ്ഡിപിഐയുടെ ഒരംഗവും വിജയിച്ചു. ആന്തൂരിലും മലപ്പട്ടം പഞ്ചായത്തിലും എൽ ഡി എഫ് എതിരില്ലാതെ ജയിച്ചത് വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് മാട്ടൂൽ വീണ്ടും ചർച്ചയാകുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ വിജയം കൈവരിക്കാനായത് ശുഭപ്രതീക്ഷയായാണ് എൽ ഡി എഫ് കണക്കാക്കുന്നത്. ആരംഭിച്ച് എൽഡിഎഫ്. ആന്തൂരില്‍ ആറ് സീറ്റുകളിലും മലപ്പട്ടത്ത് അഞ്ചു സീറ്റുകളിലുമാണ് എല്‍ഡിഎഫിന് എതിരാളികളില്ലാതെ വിജയിച്ചത്.
Post Your Comments