സന്നിദാനം : ശബരിമലയിൽ ദിനംപ്രതി ഭക്തരുടെ എണ്ണം കുറഞ്ഞുവരികയാണ്.ബുക്ക് ചെയ്തവരിൽ ഭൂരിഭാഗവും ദർശനത്തിന് എത്തുന്നില്ലെന്നാണ് റിപ്പോർട്ട്. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്കി.
ശബരിമലയില്‍ പ്രതിദിനം ആയിരം ഭക്തരെ ദര്‍ശനത്തിന് അനുവദിക്കുന്നത് പര്യാപ്തമല്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. മണ്ഡല-മകരവിളക്കു കാലത്തെ വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് ഇതിനോടകം അവസാനിച്ചെങ്കിലും ബുക്ക് ചെയ്യുന്നതില്‍ 40 ശതമാനം പേര് ദര്‍ശനത്തിന് എത്താറില്ല എന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. അതിനാല്‍ ഈ 40 ശതമാനം ഒഴിവ് നികത്താന്‍ വെര്‍ച്വല്‍ ക്യൂവില്‍ ക്യൂ ബുക്കിംഗ് സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.
ശബരിമലയിലെ വരുമാനത്തില്‍ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത്. ഒരാഴ്ച്ചത്തെ തീര്‍ഥാടകരുടെ എണ്ണം പരിശോധിച്ച ശേഷം വീണ്ടും സര്‍ക്കാരിനെ സമീപിക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം കോറോണ മാനദണ്ഡപ്രകാരം ഒരുക്കാന്‍ കഴിയുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു വ്യക്തമാക്കി.
Post Your Comments