ദോഹ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 239 പേർക്കുകൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 50 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 223 പേർക്കുകൂടി രോഗമുക്തിനേടിയിരിക്കുന്നു. നിലവിലുള്ള ആകെ രോഗികൾ 2739 ആയിരിക്കുന്നു. ഇന്നലെ 10,630 പേർക്കാണ് പരിേശാധന നടത്തിയത്.
ആകെ 10,72,110 പേരെ പരിശോധിച്ചപ്പോൾ 1,36,888 പേർക്കാണ് ഇതുവരെ വൈറസ്ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 1,33,914 പേർക്കാണ് രോഗമുക്തി. 235 ആണ് ആകെ മരണം. ഇന്നലെ മരണം റിപ്പോർട്ട് ചെയ്തില്ല. 288 പേരാണ് ആകെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 34 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. 35 പേർ തീവ്രപരിചരണവിഭാഗത്തിൽ ആണ് കഴിയുന്നത്. ഇതിൽ ഒരാളെ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്.
Post Your Comments