ജനീവ: റെംഡിസിവിര്‍ കോവിഡ് രോഗികളില്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യസംഘടന. ഇന്ത്യയടക്കം 30 രാജ്യങ്ങളില്‍ നടത്തിയ സോളിഡാരിറ്റി ട്രയലില്‍ മരുന്നു കൊണ്ടു കാര്യമായ ഫലപ്രാപ്തിയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
Read Also : കോവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം
മരുന്ന് കോവിഡ് രോഗികളില്‍ യാതൊരു ഗുണവും ചെയ്യില്ലെന്ന് ഡബ്ല്യു.എച്ച്.ഒ.യിലെ അന്താരാഷ്ട്രവിദഗ്ധരടങ്ങിയ ഗൈഡ്‌ലൈന്‍ ഡെവലപ്‌മെന്റ് ഗ്രൂപ്പ് (ജി.ഡി.ജി.) അറിയിച്ചു. അന്താരാഷ്ട്രതലത്തില്‍ ഏഴായിരത്തോളം രോഗികളില്‍ റെംഡിസിവിര്‍ പരീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് ഗുണമൊന്നും കണ്ടെത്തിയില്ല.
കോവിഡ് വ്യാപനം ക്രമാതീതമായി കൂടിയ പശ്ചാത്തലത്തില്‍ യു.എസും ചില യൂറോപ്യന്‍ രാജ്യങ്ങളും റെംഡിസിവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.
Post Your Comments