ചെന്നൈ: കാമുകന്‍ വിവാഹാഭ്യർഥന നിരസിച്ചതിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം നടന്നിരിക്കുന്നത്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് കഴിയുന്നത്.
ഫേസ്ബുക്കിലൂടെയാണ് ആരക്കോണം സ്വദേശിയായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായത്. പ്രണയം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ വീട്ടിൽ വാങ്ങിവെച്ചു. തുടർന്ന് പെൺകുട്ടി യുവാവിനോട് വിവാഹാഭ്യർഥന നടത്തുകയുമായിരുന്നു ഉണ്ടായത്. എന്നാൽ യുവാവ് അഭ്യർഥന നിരസിച്ചു. ഇതേ തുടർന്നാണ് പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായത്.
സംഭവത്തിൽ വഞ്ചനാക്കുറ്റം ആരോപിച്ച് യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
Post Your Comments