Latest NewsNewsBollywoodEntertainment

അവര്‍ കരുതിയത് ഞാന്‍ യാചിക്കുകയാണെന്നാണ്; തെരുവിൽ നൃത്തം ചെയ്തപ്പോൾ പൈസ കിട്ടിയതിനെക്കുറിച്ചു താരപുത്രി

അനിയന്‍ വളരെ ചെറുതായിരുന്ന സമയത്ത് താന്‍ ഒരു തെരുവില്‍ നൃത്തം ചെയ്തത്

ബോളിവുഡിൽ ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരപുത്രിയാണ് സാറ അലി ഖാൻ. സോഷ്യൽ മീഡിയയിൽ സജീവമായ സാറാ കുട്ടിക്കാലത്തെ രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുന്ന വീഡിയോ വൈറലാകുന്നു. ഒരു മുന്‍കാല അഭിമുഖത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് താരം പങ്കുവച്ചിരിക്കുന്നത്.

അനിയന്‍ വളരെ ചെറുതായിരുന്ന സമയത്ത് താന്‍ ഒരു തെരുവില്‍ നൃത്തം ചെയ്തതും ആളുകള്‍ അതിന് പണം നല്‍കിയതുമാണ് സാറ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നത്.

read also:ജീവിച്ചിരുന്നപ്പോള്‍ എന്തുചെയ്തെന്നും മരിച്ചപ്പോള്‍ എന്ത് ചെയ്തെന്നും അക്കമിട്ടു പറയാനും ബോധ്യപ്പെടുത്താനും മനസില്ല; സനല്‍കുമാര്‍ ശശിധരന്‍

“അച്ഛനും അമ്മയും എന്തോ ഷോപ്പിങ്ങിനായി പോയതാണ്. ഞാനും അനിയനും പുറത്തായിരുന്നു. ഞാന്‍ അവിടെനിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങി. ആളുകള്‍ എന്നെ കണ്ട് പണം തരാന്‍ തുടങ്ങി. അവര്‍ കരുതിയത് ഞാന്‍ യാചിക്കുകയാണെന്നാണ്. ഞാന്‍ അത് വാങ്ങിപ്പിടിച്ചു. പൈസ കിട്ടിയപ്പോള്‍ ഇനി ഇത് തുടരാമെന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് വീണ്ടും നൃത്തം തുടര്‍ന്നു”, സാറ പറഞ്ഞു.

അമ്മ അമൃതയും അച്ഛൻ സെയ്ഫും കടയില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ ഈ സംഭവം താൻ പങ്കുവച്ചതും നടി വിവരിച്ചു. ഭിക്ഷ ചോദിക്കുകയാണ് എന്ന് കരുതിയാണ് ആളുകള്‍ പണം നല്‍കിയതെന്ന് പറഞ്ഞുതന്നതെന്നും സാറ പറയുന്നു.

shortlink

Post Your Comments


Back to top button