ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,882 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് ആകെ കേസുകള്‍ 90,04,366 ആണ്, ഇതില്‍ 4,43,794 സജീവ കേസുകളും 84,28,409 രോഗമുക്തിയും നേടി. 584 പുതിയ മരണങ്ങളോടെ രാജ്യത്തെ മരണ നിരക്ക് 1,32,162 ആയി ഉയര്‍ന്നു. ഇന്ത്യ തുടര്‍ച്ചയായി പതിമൂന്നാം ദിവസമാണ് ഒരു ദിവസം 50,000 കേസുകള്‍ക്ക താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവസാനമായി കോവിഡ് കേസുകള്‍ 50,000 മറികടന്നത് നവംബര്‍ 7 നാണ്.
അതേസമയം മൂന്നു സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതലായി ഉള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 80,728 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കേരളത്തില്‍ 68,352 കേസുകളും ദില്ലിയില്‍ 43,221 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കനുസരിച്ച് നവംബര്‍ 19 വരെ കോവിഡ് -19 നായി 12,95,91,786 സാമ്പിളുകള്‍ പരീക്ഷിച്ചു, ഇന്ത്യയുടെ സജീവ കോവിഡ് കേസുകള്‍ അഞ്ച് ശതമാനത്തില്‍ താഴെയാണെന്നും രോഗമുക്തി നിരക്ക് കഴിഞ്ഞ 47 ദിവസമായി തുടര്‍ച്ചയായി പുതിയ കേസുകളെ മറികടക്കുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊറോണ വൈറസ് രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.58 ശതമാനമാണ്.
Post Your Comments