Latest NewsKeralaNews

മുന്‍മന്ത്രി എ.പി അനില്‍കുമാറിനെതിരെയുള്ള ലൈംഗിക പീഡന പരാതി : പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

എറണാകുളം: മുന്‍മന്ത്രി എ.പി അനില്‍കുമാറിനെതിരെയുള്ള ലൈംഗിക പീഡന പരാതി . കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിലെ മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ തുടര്‍നടപടിക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കുകയാണ് ചെയ്യുക.വരുന്ന 26 ന് എറണാകുളത്തെ കോടതിയില്‍ വച്ചാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.

Read Also :‘സെഫിയും താനും ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെയാണ് ജീവിച്ചത്; തന്റെ ളോഹയ്ക്കുള്ളില്‍ ഉള്ളത് കരിങ്കല്ല് അല്ലെന്നും താന്‍ ഒരു പച്ചയായ മനുഷ്യനാണെന്നും ഫാദര്‍ തോമസ് കോട്ടൂര്‍ … സിസ്റ്റര്‍ സെഫി കന്യാചര്‍മ്മം വെച്ചുപിടിപ്പിച്ചതിലെ ബുദ്ധികേന്ദ്രവും ഫാദര്‍ തന്നെ

സോളാര്‍ കേസ് പ്രതി കൂടിയായ യുവതിയാണ് അനില്‍കുമാറിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നത്.അനില്‍കുമാര്‍ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ വിവാദത്തിലുള്‍പ്പെട്ട അവരെ സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചതായി സോളാര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

അനില്‍കുമാര്‍ മന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയായിരുന്ന വഴുതക്കാട്ടെ റോസ് ഹൗസ്, ലെ മെറിഡിയന്‍ ഹോട്ടല്‍, ഡല്‍ഹിയിലെ കേരള ഹൗസ് എന്നിവിടങ്ങളിലായി യുവതിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സോളാര്‍ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ 2019ല്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ സമയത്ത് മൊഴി നല്‍കാതെ നടപടികള്‍ക്ക് കാലതാമസം സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button