MollywoodLatest NewsNewsEntertainment

എന്തെങ്കിലും ഒരു ബന്ധത്തിന്റെ പേരില്‍ ധൈര്യമായി എനിക്കെന്തും ആവശ്യപ്പെടാവുന്ന എന്റെ ആള്‍

സോഷ്യൽ മീഡിയയിൽ സജീവമായ നടിയാണ് ലക്ഷ്മി പ്രിയ. മിനി സ്‌ക്രീൻ പരിപാടികളിൽ നിറഞ്ഞു നിൽക്കുന്ന ലക്ഷ്മി പ്രിയ ഭര്‍ത്താവ് ജയേഷിന്റെയും മകള്‍ മാതംഗിയുടെയും എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇന്നലെ പുരുഷ ദിനത്തില്‍ ഭര്‍ത്താവിനെ പ്രശംസിച്ചു കൊണ്ട് താരം പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഒരു ബന്ധത്തിന്റെ പേരില്‍ ധൈര്യമായി തനിക്കെന്തും ആവശ്യപ്പെടാവുന്ന ആള്‍, വെട്ടിമുറിച്ചു കടന്നു കളയാത്ത ആളാണ് എന്നും താരം കുറിപ്പില്‍ പറയുന്നു.

read  also:എനിക്ക് ഭര്‍ത്താവ് ഇല്ല കുട്ടികള്‍ ഇല്ല, ആരും ഇല്ല, ഒറ്റക്കാണ് താമസം, ഞാന്‍ മരിച്ചാല്‍ അവിടെ കുറഞ്ഞറത് 1500 ഓളം ട്രാന്‍സ്ജന്‍ഡര്‍ കുട്ടികള്‍ ഉണ്ടാകും എനിക്ക് അത് മതി; ഷക്കീല ബീഗത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.!

ലക്ഷ്മി പ്രിയയുടെ കുറിപ്പ്:

ബന്ധങ്ങള്‍ എങ്ങനെ ആണ് ഇന്ന്? ക്ഷമിയ്ക്കാന്‍ കഴിയാത്തത്, പൊറുക്കാന്‍ കഴിയാത്തത്, ഒന്നു പറഞ്ഞു രണ്ടാമത്തേതിന് വെട്ടി മുറിച്ചു പോകുന്നത്. അങ്ങനെ ഒന്നും അല്ലാത്തതായി എന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരാളേ ഉളളൂ. എന്നെ ഞാനായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വെട്ടിമുറിച്ചു കടന്നു കളയാന്‍ കഴിയാത്ത ഒരേ ഒരാള്‍.

നിങ്ങള്‍ കരുതുന്ന പോലെ പാവമല്ല ഞാന്‍… ഭീകരിയാണ്. കൊടും ഭീകരി. ഈ ആള്‍ പറയുന്നത് അനുസരിക്കാത്തത് കൊണ്ടു മാത്രം വരുത്തി വച്ച മണ്ടത്തരങ്ങള്‍ എണ്ണത്തില്‍ വളരെ കൂടുതല്‍ ആണ്. എന്തെങ്കിലും ഒരു ബന്ധത്തിന്റെ പേരില്‍ ധൈര്യമായി എനിക്കെന്തും ആവശ്യപ്പെടാവുന്ന എന്റെ ആള്‍. ഹാപ്പി മെന്‍സ് ഡേ ജയ് ദേവ്

shortlink

Post Your Comments


Back to top button