Latest NewsKeralaNews

ബസ് കാത്തുനിന്ന യുവാവിനെ തട്ടിക്കൊണ്ട് പോയി പ്രകൃതിവിരുദ്ധ പീഡനം ; പ്രതികൾ അറസ്റ്റിൽ

കോഴിക്കോട് : വടകര സ്വദേശിയെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതികൾ പിടിയിൽ.കർണാടക സ്വദേശിയായ മുഹമ്മദ് സമീർ, കണ്ണൂർ സ്വദേശികളായ അഷറഫ്, ഉനൈസ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : സ്‌കൂളുകള്‍ തുറക്കണോ? ; അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ഐക്യരാഷ്ട്രസഭ

രണ്ടാഴ്ച മുൻപാണ് വടകര സ്വദേശിയായ യുവാവ് ബെംഗ്ലൂരൂവിൽ എത്തിയപ്പോൾ പ്രതികൾ തട്ടിക്കൊണ്ടുപോയത്. ബസ് കാത്തുനിൽക്കുകയായിരുന്ന യുവാവിനെ പ്രതികളായ മൂന്ന് പേർ ചേർന്ന് മൂന്ന് ദിവസം നഗരത്തിലെ ലോഡ്ജിൽ താമസിപ്പിച്ചു. ബന്ധുക്കളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി അമ്പതിനായിരം രൂപ കൈക്കലാക്കി. പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം വിട്ടയച്ചു.

shortlink

Post Your Comments


Back to top button