ന്യൂഡൽഹി: ദീപാവലി സീസണിൽ 71 ശതമാനം ഇന്ത്യക്കാരും ചൈനീസ് സാധനങ്ങൾ ബഹിഷ്‌രിച്ചെന്ന് ലോക്കൽ സർക്കിൾസ് സർവ്വേ.പ്രാദേശിക ഉപഭോക്താക്കളും മെയ്ഡ് ഇൻ ചൈന സാധനങ്ങൾ വാങ്ങിയിട്ടില്ല.
Read Also : സി പി എം പ്രവർത്തകർ ബിജെപിയിൽ ചേർന്നു
204 ജില്ലകളിലായി 14,000 ഇന്ത്യൻ ഉപഭോക്താക്കളിൽ കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നടത്തിയ സർവ്വേയിൽ വ്യക്തമാകുന്നത് 29 ശതമാനം ഉപഭോക്താക്കൾ മാത്രമാണ് ചൈനയിൽ നിർമ്മിച്ച ഉത്പന്നങ്ങൾ വാങ്ങിയതെന്നാണ്. ഇതിൽ 11 ശതമാനം പേർക്ക് സാധനങ്ങൾ വാങ്ങുമ്പോൾ അവ ചൈനീസ് ഉത്പന്നങ്ങളാണെന്ന് അറിയില്ലായിരുന്നു.
ഈ ദീപാവലിയ്ക്ക് ചൈനീസ് നിർമ്മാതാക്കൾക്ക് നഷ്ടം 40,000 കോടി രൂപ വരെയാകാമെന്നാണ് രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ലഡാക്കിലെ ചൈനീസ് സംഘർഷത്തിന് പിന്നാലെ ചൈനീസ് ഉത്പന്നങ്ങൾ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് വ്യാപകമായ ആവശ്യമുയർന്നിരുന്നു.
Post Your Comments