WomenBeauty & StyleLife Style

പാര്‍ശ്വഫലങ്ങളില്ലാത്ത ബ്ലീച്ച് ഇനി വീട്ടില്‍ തന്നെ ഉണ്ടാക്കാം

ബ്യൂട്ടിപാര്‍ലറില്‍ പോകണ്ട, കെമിക്കലുകളും വേണ്ട, ഇനി ബ്ലീച്ച് വീട്ടിലിരുന്നു തന്നെ ചെയ്യാം. വിപണിയില്‍ കിട്ടുന്ന ബ്ലീച്ചുകളെല്ലാം കെമിക്കല്‍ ചേര്‍ന്നവയാണ്. ഇവ പെട്ടെന്ന് ഫലം വരുമെങ്കിലും ചര്‍മത്തിന് വളരെയധികം ദോഷം ചെയ്യും. പാര്‍ശ്വഫലങ്ങളില്ലാത്ത ബ്ലീച്ച് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.

രണ്ട് ചെറുനാരങ്ങയുടെ നീരും കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ചതും നാല് സ്പൂണ്‍ കടലമാവും ഏതെങ്കിലും സിട്രസ് പഴത്തിന്‍റെ ജ്യൂസും ചേര്‍ത്ത് ബ്ലീച്ച് ഉണ്ടാക്കാം.

ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം.

‌തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്.

‌നാരങ്ങ നീരില്‍ അല്‍പം പാല്‍പ്പാട ചേര്‍ത്താല്‍ മികച്ച ബ്ലീച്ചിങ് ക്രീമായി. കറുത്ത പാടുകള്‍ മാറ്റി നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമം.

മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിയാല്‍ ചെറുചൂടുവെള്ള ത്തില്‍ കഴുകാം.

‌‌വെള്ളരിക്കയും ചെറുനാരങ്ങയും ധാന്യമാവും ചേര്‍ത്ത് പുരട്ടാം.

തക്കാളിയും തൈരും ഓട്‌സും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. 20 മിനിട്ട് മുഖത്ത് വയ്ക്കണം.

‌വെള്ളക്കടല പൊടിയും അല്‍പം പാലും അര ടീസ്പൂണ്‍ മില്‍ക് ക്രീമും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.

shortlink

Post Your Comments


Back to top button