അഹമ്മദാബാദ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഹമ്മദാബാദില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച രാത്രി മുതല്‍ രണ്ട് ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഒന്‍പതിന് ആരംഭിക്കുന്ന കര്‍ഫ്യൂ തിങ്കളാഴ്ച രാവിലെ ആറിനാണ് അവസാനിക്കുന്നത്.
ഉത്സവകാലത്ത് ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയതാണ് അഹമ്മദാബാദില്‍ പെട്ടെന്നുള്ള രോഗവ്യാപനത്തന് കാരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. അഹമ്മദാബാദില്‍ 45,000ത്തിലേറെ പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 40,000 പേര് രോഗമുക്തരായി. 2000ത്തിനടുത്ത് മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments