ന്യൂഡല്‍ഹി∙ തദ്ദേശതെരഞ്ഞെടുപ്പിനുജമ്മുകശ്മീരില്‍ മുമ്ബായി വലിയൊരു ആക്രമണത്തിനു പദ്ധതിയുമായെത്തിയ ഭീകരരെയാണു സൈന്യം വധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം വ്യക്തമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ഡോവര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി പങ്കെടുത്ത ഉന്നതതല ചര്‍ച്ചയില്‍ വിദേശകാര്യ സെക്രട്ടറിയും മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
26/11 മുംബൈ ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് അധികൃതര്‍ പറഞ്ഞു. ഒരു ട്രക്കില്‍ ഒളിച്ചിരുന്ന നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് വ്യാഴാഴ്ച നഗ്രോതയ്ക്കു സമീപം സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചത്. രണ്ടു പൊലീസുകാര്‍ക്കു പരിക്കേറ്റു.
‘പാകിസ്ഥാന്‍ ആസ്ഥാനമായ ജെയ്ഷെ മുഹമ്മദില്‍ അംഗമായ നാല് തീവ്രവാദികളെ അമര്‍ച്ച ചെയ്യുകയും അവരില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്ത സൈന്യത്തിന്റെ നടപടി കാരണം വലിയ ആക്രമണത്തിനുളള പദ്ധതിയാണ് തകര്‍ക്കപ്പെട്ടത്. സൈന്യം ഒരിക്കല്‍ കൂടി ധീരതയും പ്രൊഫഷണലിസവും കാഴ്ചവച്ചുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. അവരുടെ ജാഗ്രതയ്ക്കു നന്ദി. ജമ്മുവില്‍ താഴേത്തട്ടിലുള്ള ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള ഹീനമായ നീക്കമാണ് സൈന്യം തകര്‍ത്തതെന്നും’ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
Neutralising of 4 terrorists belonging to Pakistan-based terrorist organisation Jaish-e-Mohammed and the presence of large cache of weapons and explosives with them indicates that their efforts to wreak major havoc and destruction have once again been thwarted.
— Narendra Modi (@narendramodi) November 20, 2020
read also: മീറ്റിങ്ങിനിടെ ദേഹാസ്വാസ്ഥ്യം :കാനം രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അതെ സമയം ട്രക്കിന്റെ ഡ്രൈവര്‍ രക്ഷപ്പെട്ടു. ഭീകരര്‍ കശ്മീര്‍ താഴ്വരയില്‍ വമ്പന്‍ ആക്രമണം ലക്ഷ്യമിട്ടു പോകുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചിരുന്നു. ബാന്‍ ടോള്‍ പ്ലാസയ്ക്കു സമീപം വാഹനം തടഞ്ഞതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. 11 എ.കെ 47 റൈഫിളുകളും 29 ഗ്രനേഡുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരം ഇവരില്‍നിന്നു പിടിച്ചെടുത്തു. ജമ്മു കശ്മീരില്‍ ജില്ലാ വികസന കൗണ്‍സിലിലേക്ക് എട്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നവംബര്‍ 28നും ഡിസംബര്‍ 19നും ഇടയില്‍ നടക്കും. 22നാണ് വോട്ടെണ്ണല്‍.
Post Your Comments