COVID 19KeralaNews

സംസ്ഥാനത്ത് ഇന്നും ആശ്വാസ ദിനം : ഇന്നത്തെ കോവിഡ് നിരക്ക് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം

 

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6028 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1054, കോഴിക്കോട് 691, തൃശൂര്‍ 653, പാലക്കാട് 573, എറണാകുളം 554, കൊല്ലം 509, കോട്ടയം 423, ആലപ്പുഴ 395, തിരുവനന്തപുരം 393, കണ്ണൂര്‍ 251, പത്തനംതിട്ട 174, കാസര്‍ഗോഡ് 138, വയനാട് 135, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 57,49,016 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 654 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 996, കോഴിക്കോട് 641, തൃശൂര്‍ 639, പാലക്കാട് 351, എറണാകുളം 387, കൊല്ലം 505, കോട്ടയം 420, ആലപ്പുഴ 392, തിരുവനന്തപുരം 285, കണ്ണൂര്‍ 176, പത്തനംതിട്ട 118, കാസര്‍ഗോഡ് 126, വയനാട് 125, ഇടുക്കി 52 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 7, പാലക്കാട് 6, പത്തനംതിട്ട, കണ്ണൂര്‍ 5 വീതം, മലപ്പുറം, കോഴിക്കോട്, വയനാട് 3 വീതം, കൊല്ലം, കാസര്‍ഗോഡ് 2 വീതം, കോട്ടയം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 611, കൊല്ലം 664, പത്തനംതിട്ട 137, ആലപ്പുഴ 824, കോട്ടയം 301, ഇടുക്കി 62, എറണാകുളം 545, തൃശൂര്‍ 803, പാലക്കാട് 497, മലപ്പുറം 740, കോഴിക്കോട് 634, വയനാട് 151, കണ്ണൂര്‍ 295, കാസര്‍ഗോഡ് 134 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 67,831 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,81,718 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,99,089 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,429 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2032 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button