News

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ തമിഴ്‌നാട് സന്ദർശിക്കും

ചെന്നൈ : നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ തമിഴ്‌നാട് സന്ദർശിക്കും. അതേസമയം അമിത് ഷാ രജനികാന്തുമായി കൂടിക്കാഴ്ച നടത്തില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. സന്ദർശന പട്ടികയിൽ രജനീകാന്തുമായുള്ള കൂടിക്കാഴ്ച ലിസ്റ്റ് ചെയ്തിട്ടില്ല.

ബിജെപി സംസ്ഥാന ഭാരവാഹികളുമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കുറിച്ച് ചർച്ച നടത്തുന്ന അമിത് ഷാ നടൻ രജനികാന്തിനെ കാണുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.

Read Also :ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള പാകിസ്ഥാന്റെ നീക്കത്തിന് വലിയ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം

അതേസമയം ഏറെ നിർണായ തീരുമാനങ്ങൾ അമിത്ഷായുടെ തമിഴ്‌നാട് സന്ദർശനത്തിൽ എടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. തമിഴ് രാഷ്ട്രീയത്തിൽ നിർണായകമായ ചില മാറ്റങ്ങൾക്ക് ഈ നവംബർ മാസം വഴിയൊരുക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button