കൊച്ചി : സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര്‍എസ്എസ് പദ്ധതിയിടുന്നതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെങ്കില്‍ ഇതിനെ ഡിവൈഎഫ്‌ഫൈ ശക്തമായി നേരിടുമെന്നും റഹീം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചതു വഴി സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെന്ന് തെളിഞ്ഞതായും റഹീം വ്യക്തമാക്കി.
ഇ.ഡി ചെയ്യാന്‍ പോകുന്നത് സുരേന്ദ്രന്‍ മുന്‍കൂട്ടി പറയുകയാണെന്നും അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും റഹീം കൂട്ടിച്ചേര്‍ത്തു.സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തുവന്ന സംഭവത്തില്‍ രാജ്യദ്രോഹ കേസിലെ പ്രതിയെ രക്ഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. തീവ്രവാദത്തിന് വേണ്ടി സ്വര്‍ണം കടത്തി എന്ന കേസിലെ പ്രതികളെ മാപ്പ് സാക്ഷി ആക്കാം എന്നാണ് ഏജന്‍സികള്‍ പറയുന്നതെന്നും റഹീം ആരോപിച്ചു.
Post Your Comments