ന്യുഡല്‍ഹി: രാഹുല്‍ ഗാന്ധി, മന്മോഹന്‍ സിങ്, സോണിയ ഗാന്ധി എന്നിവരെക്കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകമായ ദ പ്രോമിസ്ഡ് ലാന്റിൽ പരാമര്‍ശിക്കുന്നുണ്ട്. പുസ്തകത്തില്‍ മന്മോഹന്‍ സിംഗിനെക്കുറിച്ച് ഒബാമ പറയുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
മന്മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുത്തതിന് പിന്നില്‍ സോണിയ ഗാന്ധിയുടെ ദീര്‍ഘവീക്ഷണമായിരുന്നെന്നാണ് ഒബാമ പുസ്തകത്തില്‍ പറയുന്നത്.
‘ സിങ് തന്റെ സ്ഥാനത്തിന് എപ്പോഴും സോണിയയോട് കടപ്പെട്ടിരുന്നു. ഒന്നിലധികം രാഷ്ട്രീയ നിരീക്ഷകര്‍ വളരെ കൃത്യമായി ( സോണിയ ഗാന്ധി) തെരഞ്ഞെടുത്തതാണെന്ന് വിശ്വസിച്ചു. കാരണം ഒരു രാഷ്ട്രീയ അടിത്തറയില്ലാത്ത ഒരു വൃദ്ധനായ സിഖുകാരനെന്ന നിലയില്‍ അദ്ദേഹം അവരുടെ മകന്‍ രാഹുലിന് ഒരു വെല്ലുവിളിയല്ല,’ ഒബാമ പുസ്തകത്തില്‍ പറയുന്നു.
Post Your Comments