KeralaLatest NewsNews

തദ്ദേശ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥികളെ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിച്ചാല്‍ നടപടി

വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. സ്ഥാനാര്‍ത്ഥികളുടെ പ്രചരണചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങള്‍ ഉപയോഗിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.

ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കുന്ന നടപടികള്‍ ഉടന്‍ തന്നെ പോലീസ് ആസ്ഥാനത്തെ ഇലക്ഷന്‍ സെല്ലില്‍ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കെ സോഷ്യല്‍മീഡിയയില്‍ പ്രചരണം കൊഴുക്കുകയാണ്. ഇതിനിടയില്‍ പല അധിക്ഷേപങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരം നടപടി.

വനിതകള്‍ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ വ്യക്തി അധിക്ഷേപവും അശ്ലീല പോസ്റ്റുകളും പല സൈബര്‍ വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാനിടയുണ്ട്. അതിനാല്‍ തന്നെ പോലീസിന്റെ സൈബര്‍ ഡോം സദാസമയവും നിരീക്ഷണത്തിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button