മുംബൈ: മാര്‍ച്ച് മുതല്‍ പൊതുജനങ്ങള്‍ക്കായി അടച്ചിരിക്കുന്ന ക്ഷേത്രങ്ങളുടെ വാതിലുകള്‍ ഭക്തര്‍ക്കായി തിങ്കളാഴ്ച വീണ്ടും തുറന്നു. ദീപാവലിയുടെ ശുഭകരമായ അന്തരീക്ഷം കാരണം ഭക്തര്‍ ഒന്നാം ദിവസം മുതല്‍ ഒഴുകി എത്തുകയാണ്. എന്നാല്‍ ഈ ജനക്കൂട്ടം കാരണം കോവിഡ് പടരാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.
അതേസമയം ഭക്തര്‍ക്ക് പ്രഭാദേവിയുടെ സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിക്കണമെങ്കില്‍ ഒരു ക്യുആര്‍ കോഡ് ക്രമീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ അപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഭക്തര്‍ക്ക് ഈ ക്യുആര്‍ കോഡ് ലഭിക്കും. ഒരു മണിക്കൂറിനുള്ളില്‍ നൂറ് മുതല്‍ നൂറ്റമ്പത് പേരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നു, അങ്ങനെ ഒരു ദിവസം 1500 ഭക്തരെ പ്രവേശിപ്പിക്കും. ഉച്ചയ്ക്ക് 12 മുതല്‍ 1 വരെയും വൈകുന്നേരം 7 മുതല്‍ 8 വരെയും ആരെയും ക്ഷേത്ര ദര്‍ശനത്തിന് അനുവദിക്കില്ല. ഈ സമയം ഗുരുജി മാത്രം ആരാധന നടത്തുകയും വഴിപാടുകള്‍ നടത്തുകയും ചെയ്യും. ഈ രീതി ഭക്തരുടെ സമയം ലാഭിക്കുകയും അവര്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു. രജിസ്ട്രേഷന്‍ വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് സിദ്ധിവിനായക് ട്രസ്റ്റ് പ്രസിഡന്റ് ആദേഷ് ബന്ദേക്കര്‍ അറിയിച്ചു.
കൂടാതെ ക്ഷേത്രം സാനിറ്റൈസ് ചെയ്ത് വൃത്തിയാക്കുകയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നവരെ നിരീക്ഷിക്കാനും സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നു നോക്കാനുമായി ക്ഷേത്രത്തില്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കൂടാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് ഭക്തരോട് കൈയും കാലും കഴുകാന്‍ ആവശ്യപ്പെടുന്നു. ക്ഷേത്ര ഇടനാഴിയിലുടനീളമുള്ള മഞ്ഞ അടയാളങ്ങള്‍ ഭക്തരെ സാമൂഹിക അകലത്തില്‍ നില്‍ക്കുന്നതിന് നയിക്കുന്നു.
വിദൂര സ്ഥലങ്ങളില്‍ നിന്ന് കൂപ്പണുകള്‍ വഴി വരുന്നവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താതെ ക്ഷേത്ര അധികൃതര്‍ ഓഫ്ലൈന്‍ ദര്‍ശനം അനുവദിക്കും. ബുക്കിംഗ് ഇല്ലാതെ സന്ദര്‍ശകര്‍ കൂപ്പണുകള്‍ക്കായി അണിനിരന്നതിനാല്‍ തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിന് പുറത്ത് ചെറിയ പ്രശ്‌നങ്ങളുണ്ടായി. മൊബൈല്‍ ആപ്ലിക്കേഷനില്‍ ബുക്കിംഗ് വഴി പ്രതിദിനം ആയിരം പേരെ മാത്രമേ തങ്ങള്‍ അനുവദിക്കുകയുള്ളൂവെന്ന് സിദ്ധിവിനായക് ട്രസ്റ്റി ആദേശ് ബന്ദേക്കര്‍ പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ക്ക് തോന്നിയാല്‍ മാത്രമേ ശേഷി വര്‍ദ്ധിപ്പിക്കുകയൊള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments