ലിമ : പെറുവില്‍ ഒരാഴ്ചയ്ക്കിടെ ഇത് പ്രസിഡന്റായി മൂന്നാമത്തെയാളെ അവരോധിക്കേണ്ട ഗതികേടാണ്. ഇടക്കാല പ്രസിഡന്റായി ഫ്രാന്‍സിസ്‌കോ സഗസ്തിയാണ് അധികാരമേറ്റത്. പ്രസിഡന്റായി ഒരാഴ്ചയ്ക്കിടെ അധികാരമേല്‍ക്കേണ്ടിവന്ന മൂന്നാമത്തെ ഭരണാധികാരിയാണ് 76 കാരനായ അഗസ്തി . മുന്‍ പ്രസിഡന്റ് മാനുവല്‍ മെറിനോ രാജിവെച്ചതിനെ തുടര്‍ന്നാണ് ഫ്രാന്‍സിസ്‌കോ അധികാരമേറ്റത്.
വരുന്ന ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇടക്കാല ചുമതലയാണ് ഫ്രാന്‍സിസ്‌കോവിനുള്ളത്. മുന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ വിസാരയ്‌ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയത്. രാജ്യവ്യാപക പ്രക്ഷോഭമാണ് മാര്‍ട്ടിനെതിരെ ഉയര്‍ന്നത്.
ഇംപീച്ച്‌മെന്റിലൂടെ മാര്‍ട്ടിനെ പുറത്താക്കുകയായിരുന്നു. മാര്‍ട്ടിന്‍ വിസാരക്കു പിന്നാലെ സ്ഥാനമേറ്റ മാനുവല്‍ മൊറീഞ്ഞോ അഞ്ചു ദിവസം മാത്രം സ്ഥാനത്തിരുന്ന ശേഷം രാജിവെച്ചൊഴിഞ്ഞതോടെയാണ് മൂന്നാമനെ ഇടക്കാല ചുമതല ഏല്‍പ്പിക്കേണ്ടിവന്നത്.
Post Your Comments