അഹമ്മദാബാദ്: വിമാനത്തില്‍ കയറാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ഉദ്യോഗസ്ഥര്‍ സ്പൈസ് ജെറ്റ് എയര്‍ലൈന്‍ സ്റ്റാഫിനെ മര്‍ദ്ദിച്ചതായി അധികൃതര്‍. നവംബര്‍ 17 ന് ഗുജറാത്ത് പൊലീസില്‍ നിന്നുള്ള സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ദില്ലിയിലേക്ക് സ്പൈസ് ജെറ്റ് എസ്ജി -8194 ല്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും അവര്‍ കൗണ്ടറില്‍ വൈകി റിപ്പോര്‍ട്ട് ചെയ്യുകയും ടിക്കറ്റ് കൗണ്ടറിലെ എയര്‍ലൈന്‍ സ്റ്റാഫുകളുമായി തര്‍ക്കം ആരംഭിക്കുകയും ചെയ്തു. പിന്നാലെ സമയം വൈകിയത് കാരണം ബോര്‍ഡിംഗ് പാസുകള്‍ നല്‍കുന്നത് എയര്‍ലൈന്‍ ജീവനക്കാര്‍ നിഷേധിച്ചു, ” എന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ എഎന്‍ഐയോട് പറഞ്ഞു.
കാലതാമസത്തെത്തുടര്‍ന്ന് ബോര്‍ഡിംഗ് പാസുകള്‍ നല്കാന് വിസമ്മതിച്ചതിന്റെ പേരില്‍ സബ് ഇന്‍സ്പെക്ടര്‍ എയര്‍ലൈന്‍ ജീവനക്കാരെ മര്‍ദ്ദിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി സിഐഎസ്എഫിനെ വിളിക്കുകയും യാത്രക്കാരെയും എയര്‍ലൈന്‍ സ്റ്റാഫിനെയും പ്രാദേശിക പൊലീസിന് കൈമാറുകയും ചെയ്തു.
യാത്രക്കാരും എയര്‍ലൈന്‍ സ്റ്റാഫും പരസ്പര ധാരണയിലെത്തിയതായും സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കെതിരായ പരാതി പിന്‍വലിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല.
Post Your Comments