Latest NewsCinemaNews

മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ ഒന്നിക്കുന്നു; മമ്മൂട്ടി – ടൊവിനോ ചിത്രം അണിയറയിൽ

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയും യുവതാരം ടോവിനോ തോമസും ആദ്യമായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. നവാഗതയായ രഥീന ഷെർഷാദാണ് ചിത്രം സംവിധാനം നിർവഹിക്കുക.

വമ്പൻ ഹിറ്റായിമാറിയ ഉണ്ടയുടെ തിരക്കഥയൊരുക്കിയ ഹർഷാദ്, വൈറസിന്റെ തിരക്കഥ ഒരുക്കിയ സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ചിത്രത്തിന് ക്യാമറാമാൻ ഗിരീഷ് ഗംഗാധരൻ, സംഗീത സംവിധായകൻ ജേക്സ് ബിജോയ്, എഡിറ്റർ ദീപു ജോസഫ്, കലാസംവിധായകൻ മനു ജഗത്, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് എന്നിവർ ഈ ചിത്രത്തിനായി ഒന്നിക്കുന്നു. ജോർജ് സെബാസ്റ്റ്യൻ, ശ്യാം മോഹൻ, അർജുൻ രവീന്ദ്രൻ എന്നിവർ ചേർന്നാണ് നിർമാണം.

shortlink

Post Your Comments


Back to top button