ഭോപ്പാല്‍: രാജ്യത്ത് ആദ്യമായി പശു പരിപാലനത്തിനായി ‘കൗ ക്യാബിനറ്റ് ‘രൂപീകരിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. കഴിഞ്ഞയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഗോമാതാവിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായിട്ടാണ് ക്യാബിനറ്റ് രൂപീകരിക്കുന്നത്.
അതേസമയം മൃഗസംരക്ഷണം, വനം, ഗ്രാമീണ വികസനം, കാര്‍ഷികം തുടങ്ങിയ വകുപ്പുകള്‍ ഈ ക്യാബിനറ്റിന് കീഴിലാകും. അഗര്‍മാള്‍വയിലെ ഗോപാഷ്ടമി ഗോസംരക്ഷണ കേന്ദ്രത്തില്‍ ക്യബിനറ്റിന്റെ ആദ്യ യോഗം നവംബര്‍ 22 ന് ചേരാനാണ് ഉദ്ദേശം. അതേസമയം ക്യാബിനറ്റിന്റെ അധികാരവും ഉത്തരവാദിത്വവും സംബന്ധിച്ച വിശദമായ വിവരങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പശുവുമായി ബന്ധപ്പെട്ട് രാജ്യത്ത് തന്നെ ഇത്തരത്തിലൊരു നീക്കം നടത്തുന്നത് ഇതാദ്യമാണ്. രാജ്യത്ത് തന്നെ ആദ്യ പശു സാങ്ച്വറിയും മദ്ധ്യപ്രദേശില്‍ തന്നെയാണ്. കാമധേനു ഗോ അഭിയാന്റെ ഭാഗമായി 2017 ലായിരുന്നു സാങ്ച്വറി ആരംഭിച്ചിരിക്കുന്നത്.
Read Also: ധന മന്ത്രിക്കും മുഖ്യമന്ത്രിക്കും വേണ്ടി 15 ഓളം പേർ സ്വപ്നയെ കണ്ടു: കെ. സുരേന്ദ്രന്‍
ആറായിരത്തോളം പശുക്കളെ ഇവിടെ സംരക്ഷിക്കാനാകും. മദ്ധ്യപ്രദേശിലെ പശു പരിപാലന കേന്ദ്രങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കൗ ക്യാബിനറ്റും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലവ് ജിഹാദിനെതിരേ നിയമം കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസമാണ് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞത്. ലവ് ജിഹാദ് അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാന്‍ തക്കവിധമുള്ള ജാമ്യമില്ലാ കുറ്റത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. 2020 നിയമസഭയില്‍ തന്നെ മതസ്വാതന്ത്ര്യ ബില്‍ മദ്ധ്യപ്രദേശ് നടപ്പാക്കുമെന്നും മിശ്ര പറഞ്ഞു. ഈ വര്‍ഷം ആദ്യമായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗോവധ നിരോധനം കൊണ്ടുവന്നത്.
Post Your Comments