Latest NewsKeralaNews

ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് പാലാരിവട്ടം പാലം കുംഭകോണം; ഇബ്രാഹിം കുഞ്ഞിന്റേത്​ കേരളം കാത്തിരുന്ന അറസ്റ്റെന്ന് ​എ.എ റഹീം

അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കണം.

തിരുവനന്തപുരം: പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇപ്പോഴിതാ പരിഹാസവുമായി ഡി.വൈ.എഫ്​.ഐ സംസ്ഥാന സെക്രട്ടറി ​എ.എ റഹീം രംഗത്ത്. ഏറ്റവും വലിയ കൊള്ളയാണ് പാലാരിവട്ടം പാലം കുംഭകോണം. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കണമെന്നും എ.എ റഹീം പരിഹസിച്ചു.

എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളം കാത്തിരുന്ന അറസ്റ്റ്. ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് പാലാരിവട്ടം പാലം കുംഭകോണം. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കണം.

പാലം പൊളിക്കാനും, പുതിയത് പണിയാനും ആവശ്യമായ തുക ഈ കൊള്ള സംഘത്തില്‍ നിന്നും ഈടാക്കണം. പാലം പൊളിഞ്ഞ വേഗതയില്‍ നിയമ നടപടികളും പൂര്‍ത്തിയാക്കണം.

read also:പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തില്‍ എന്തെങ്കിലും അപാകതയോ അഴിമതിയോ ഉണ്ടെങ്കില്‍ അത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്, പക്ഷെ ഇപ്പോഴത്തെ നടപടികള്‍, രാഷ്ട്രീയമായി തകര്‍ന്നടിഞ്ഞ് നില്‍ക്കുന്ന ഇടതിനുളള ആയുധം; ഷിബു ബേബി ജോണ്‍

സാധാരണ അഴിമതി കേസുകളില്‍ അന്വഷണവും വിചാരണയും അനന്തകാലം നീണ്ടുപോകുന്ന പതിവ് മാറണം.പാലാരിവട്ടം കേസില്‍ വളരെ വേഗതയില്‍ അന്വഷണം പുരോഗമിക്കുന്നത് സ്വാഗതര്‍ഹമാണ്.

പാലാരിവട്ടം പാലം പകല്‍ കൊള്ളയാണ്. പ്രതികള്‍ക്ക് വേഗതയില്‍ പരമാവധി ശിക്ഷ ലഭിക്കണം. അതിന് പ്രത്യേക കോടതിയില്‍ വേഗതയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിയമ സാധ്യത തേടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button