Latest NewsNews

ഞാൻ അപ്പൂപ്പനായി,” എന്ന് രമേശ് ചെന്നിത്തല പറഞ്ഞ് നാട്ടുകാർ അറിഞ്ഞു; പക്ഷെ നാട്ടുകാര് പറഞ്ഞ് അപ്പൂപ്പനായെന്ന് അറിഞ്ഞ രാഷ്ട്രീയ നേതാവും കേരളത്തിലുണ്ട്; ട്രോളുമായി ശ്രീജിത് പണിക്കർ

കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് താൻ അപ്പൂപ്പനായ വാർത്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

വ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ്

പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നുവെന്നാണ് രമേശ് ചെന്നിത്തല കുറിച്ചത്.

ഞാൻ അപ്പൂപ്പനായി,” എന്ന് രമേശ് ചെന്നിത്തല പറഞ്ഞ് നാട്ടുകാർ അറിഞ്ഞു. “താൻ അപ്പൂപ്പനായി,” എന്ന് നാട്ടുകാർ പറഞ്ഞ് മറ്റൊരു പ്രമുഖ നേതാവ്‌ അറിഞ്ഞു എന്ന് കേരളത്തിലെ പ്രമുഖ നേതാവിനെ ട്രോളി രം​ഗത്തെത്തിയിരിക്കുകയാണ് ശ്രീജിത് പണിക്കർ. സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ശ്രീജിത്തിന്റെ കുറിപ്പിന് ലഭിയ്ക്കുന്നത്.

കുറിപ്പ് കാണാം….

 

“ഞാൻ അപ്പൂപ്പനായി,” എന്ന് രമേശ് ചെന്നിത്തല പറഞ്ഞ് നാട്ടുകാർ അറിഞ്ഞു.
“താൻ അപ്പൂപ്പനായി,” എന്ന് നാട്ടുകാർ പറഞ്ഞ് മറ്റൊരു പ്രമുഖ നേതാവ്‌ അറിഞ്ഞു.

 

https://www.facebook.com/panickar.sreejith/posts/3594477553905627

 

shortlink

Related Articles

Post Your Comments

Related Articles


Back to top button