കൊല്ലം: കുമ്മിളില്‍ ഇരുപത്തിയൊന്നുകാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ കാമുകനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് എത്തിയിരിക്കുന്നു. യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഈ മാസം നാലം തീയതിയാണ് വീട്ടില്‍ അവശനിലയില്‍ ഷെഹിനയെ കണ്ടെത്തിയത്. എലിവിഷത്തിനൊപ്പം മണ്ണെണ്ണ കുടിച്ചാണ് മരണത്തിന് കാരണം. എന്നാൽ അതേസമയം, ഷെഹിന പീഡിപ്പിക്കപ്പെട്ടിരുന്നോ എന്നതുള്‍പ്പടെ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം ഉയർന്നു.
Post Your Comments