Latest NewsKeralaNews

സി.പി.എമ്മിന്റെ ജാതിവിവേചനത്തെ ചോദ്യം ചെയ്തത് കൊണ്ടും മാത്രം ജീവിക്കാന്‍ സമ്മതിക്കുന്നില്ല, ഇസ്ലാം മതം സ്വീകരിക്കാന്‍ ആലോചിക്കുന്നതായി ചിത്രലേഖ

പയ്യന്നൂര്‍: സി.പി.എമ്മിന്റെ ജാതിവിവേചനത്തില്‍ മനം നൊന്ത് ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങി പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ. “പുലയസ്ത്രീയായി ജനിച്ചത് കൊണ്ട് ജീവിക്കാന്‍ അനുവദിക്കാതെ പിറന്ന നാട്ടില്‍നിന്നും എനിക്ക് പലായനം ചെയ്യേണ്ടി വന്നു. “എന്നിട്ടും അക്രമം തുടരുകയാണെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് തോന്നിയത് കൊണ്ടുമാണ് ഇസ്ലാം മതം സ്വീകരിക്കുന്നതെന്നും ചിത്രലേഖ ഫേസ്ബുക്കിൽ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സിപിഎം എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചനത്തെ ചോദ്യം ചെയ്തത് കൊണ്ടും തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കാതെ നിരന്തരം അക്രമിക്കുകയും ജനിച്ച നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാന്‍ സമ്മതിക്കാതെ സിപിഎം പാര്‍ട്ടിയുടെ അക്രമങ്ങള്‍ തുടരുന്നു. ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരിക്കുന്നു. ഇക്കാരണത്താല്‍ ഞാന്‍ ഇതുവരെ ജീവിച്ചുപോന്ന സത്വം വിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്. ഇരുപതു വര്‍ഷക്കാലത്തോളം സിപിഎമ്മിന്റെ അക്രമണത്തിനെതിരേ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രഹിക്കുന്നത്. ലവ് ജിഹാദ് പണം എന്ന പേരും പറഞ്ഞ് ആരും ഈവഴിക്കു വരണ്ട. കാരണം പുരോഗമന കപട മതേതര പാര്‍ട്ടിയായ, ഇരുട്ടിന്റെ മറപിടിച്ചു അക്രമിക്കുന്ന സിപിഎമ്മിനെ ഭയമില്ലാതെ തൊഴില്‍ ചെയ്തു ജീവിക്കണം. സ്വന്തമായി ഒരു വീട്ടില്‍ അന്തിയുറങ്ങണം എന്ന ആഗ്രഹം

https://www.facebook.com/chithra.lekha.3557/posts/1282364395469298

 

shortlink

Related Articles

Post Your Comments

Related Articles


Back to top button