Latest NewsNewsIndia

അതീവ സുരക്ഷാ മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സൈനികരുടെ വേഷത്തിലെത്തി 11 പേര്‍

 

ഗുവാഹത്തി: അതീവ സുരക്ഷാ മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സൈനികരുടെ വേഷത്തിലെത്തി 11 പേര്‍. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആസാമിലെ ഗുവാഹത്തിയിലാണ് സംഭവം. അതീവ സുരക്ഷമേഖലയായ എല്‍.ജി.ബി.ഐ വിമാനത്താവളത്തിന് സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. തിരിച്ചറിയല്‍ രേഖ കാണിക്കാത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍, കഴിഞ്ഞ ഒരു മാസമായി ഇവര്‍ ഈ പ്രദേശത്ത് താമസിക്കുന്നതായി കണ്ടെത്തിയെന്ന് ഗുവാഹത്തി ജോയിന്റ് പൊലീസ് കമ്മീഷണര്‍ ഡെബ്രാജ് ഉപാധായെ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന്റെ യൂണിഫോം ഇവര്‍ നിയമവിരുദ്ധമായി ധരിച്ചുവെന്നും സംഭവത്തില്‍ നിഗൂഢത നിലനില്‍ക്കുന്നതായി സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവരില്‍ നിന്നും ആയുധങ്ങള്‍ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ല. എന്നാല്‍ സൈനികരുടെ വേഷം ധരിച്ചുകൊണ്ടുള്ള ഇവരുടെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി വ്യാജരേഖകള്‍ പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button