
ചെന്നൈ : സൂപ്പർതാരം രജനികാന്തിനെ ബി.ജെ.പിയില്‍ എത്തിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രം. ശനിയാഴ്ച ചെന്നൈയില്‍ അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തും. വേല്‍ യാത്ര അവസാനിക്കുന്ന ഡിസംബര്‍ 6 ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ രജനികാന്തിന്റെ ബി.ജെ.പി പ്രവേശനം സാധ്യമാക്കാനാണ് ശ്രമം.
ദ്രാവിഡ രാഷ്ട്രീയ ഭൂമിയില്‍ താമര വിരിക്കാന്‍ ലക്ഷ്യമിടുന്ന ബി.ജെ.പി അതിന്റെ അമരത്ത് നില്‍ക്കാനാണ് രജനികാന്തിനെ പരിഗണിക്കുന്നത്. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി വഴി ടത്തിയ ചര്‍ച്ചകള്‍ ഫലം കാണുന്നു എന്നതിന്റെ സൂചനയാണ് ശനിയാഴ്ചത്തെ അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍.മുരുഗന്‍ നയിച്ച വേല്‍ യാത്ര കോടതി തടയുകയും നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഡിസംബര്‍ ആറിന് അവസാനിക്കുന്ന രീതിയില്‍ സംഘടിപ്പിച്ചിരുന്ന വേല്‍ യാത്രയുടെ സമാപനത്തില്‍ രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം നടത്താനായിരുന്നു ബി.ജെ.പി ശ്രമം. തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകളായിട്ടാണ് ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തുന്നത്. ഈ ഘട്ടത്തിലാകും അമിത് ഷാ രജനികാന്ത് കൂടിക്കാഴ്ച.
Post Your Comments