Latest NewsNewsIndia

വിട്ടുവീഴ്ച്ചയില്ല; ലൗ ജിഹാദിന് പൂട്ടിടാൻ മധ്യപ്രദേശ്; 5വര്‍ഷം കഠിന തടവും ജാമ്യമില്ലാ കുറ്റവും; പ്രധാന പ്രതികളെപ്പോലെ സഹായികൾക്കും അഴിയെണ്ണാം

ലൗ ജിഹാദിനെതിരേ പുതിയ നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗ ഹാന്‍ നേരത്തെ സൂചന നല്‍കി

ഭോപ്പാൽ; സമൂഹത്തിൽ വർധിച്ച് വരുന്ന ലൗ ജിഹാദിനെതിരേ നിയമവുമായി മധ്യപ്രദേശ് സര്‍ക്കാര്‍ രം​ഗത്ത്. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്ന് മിശ്ര മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഉറപ്പ് നൽകി.

കൂടാതെ ബില്ലിൽ അഞ്ച് വര്‍ഷം കഠിന തടവും ജാമ്യമില്ലാ വകുപ്പുകളും ശുപാര്‍ശ ചെയ്യുന്നതാണെന്നം വ്യക്തമാക്കി. കൂടാതെ പ്രധാനമായ കാര്യം ഇനി മുതൽ കേസിൽ പ്രതികളെപ്പോലെ സഹായികളും കുറ്റവാളിയാവും, വിവാഹത്തിനു വേണ്ടി സ്വമേധയാ മത പരിവര്‍ത്തനം ചെയ്യുന്നതിന് ഒരു മാസം മുൻപ് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കല്‍ നിര്‍ബന്ധമാക്കുമെന്നും മിശ്ര.

വർധിച്ച് വരുന്ന ലൗ ജിഹാദിനെതിരേ പുതിയ നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗ ഹാന്‍ നേരത്തെ സൂചന നല്‍കിയിരുന്നു, പ്രണയത്തിന്റെ പേരില്‍ ജിഹാദിനെ എന്തു വിലകൊടുത്തും തടയുമെന്നും നിലപാട് തുറന്ന് പറഞ്ഞിരുന്നു, ലവ് ജിഹാദിനെതിരെ ആവശ്യമായ നിയമ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തും, ”അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ലൗ ജിഹാദിന്റെ പേരിലുള്ള മതപരിവര്‍ത്തനത്തിനെതിരേ നിയമം കൊണ്ടുവരാന്‍ താല്‍പര്യമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും വളരെ മുൻപ് തന്നെ അഭിപ്രായം തുറന്ന് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button