കണ്ണൂര്‍ : സിബിഐയ്‌ക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സിബിഐയെ കൂട്ടിലടച്ച തത്തയെന്നല്ല, യജമാനനെ കാണുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കുകയും അല്ലാത്തവര്‍ക്ക് മുന്‍പില്‍ കുരയ്ക്കുകയും ചെയ്യുന്ന പട്ടിയെന്നാണ് താനാണെങ്കില്‍ വിളിക്കുകയെന്നായിരുന്നു ജയരാജന്റെ വാക്കുകള്‍.
കണ്ണൂര്‍ സിറ്റിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മയിലായിരുന്നു എം.വി ജയരാജന്റെ പരാമര്‍ശങ്ങള്‍.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും എം.വി ജയരാജന്‍ വിമര്‍ശിച്ചു.
Read Also : സിഎജിയെ കോടാലിയായി ഉപയോഗിക്കുന്നു: സിപിഎം സംസ്ഥാന സെക്രട്ടറി
സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ ഘോഷയാത്രയായി എത്തിയ അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുകയെന്നതാണ്. സര്‍ക്കാരിന്റെ വികസന പദ്ധതികളെ തകര്‍ക്കാനാണ് അന്വേഷണ ഏജന്‍സികളുടെ ശ്രമം. യുഡിഎഫും ഇതിന് ഒത്താശ ചെയ്യുകയാണെന്നും എംവി ജയരാജന്‍ ആരോപിച്ചു. കിഫ്ബിയുടെ പണം വാങ്ങിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വന്തം മണ്ഡലത്തില്‍ സ്‌കൂള്‍ നിര്‍മിച്ചത്. എന്നിട്ടാണ് ഇപ്പോള്‍ കിഫ്ബി അഴിമതിയാണന്ന് ആരോപിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.
Post Your Comments