തിരുവനന്തപുരം: ട്രംപിനെ ട്രോളി മന്ത്രി എം എം മണി. ലോകത്തെ ഭരണാധികാരികളിൽ തലതിരിഞ്ഞ അധികാരി ആര് എന്ന് ചോദിച്ചാൽ അമേരിക്കൻ പ്രസിഡണ്ട് ട്രമ്പ് എന്നാണ് ഉത്തരമെന്ന് മന്ത്രി എം.എം മണി. ട്രംപ് തോറ്റ് തുന്നം പാടിയെങ്കിലും തോൽവി അംഗീകരിക്കുന്നില്ല, നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും എം.എം മണി പറഞ്ഞു.
Read Also: പ്രതി മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി ഇഡിയ്ക്കു മുന്നിൽ; ബിനീഷിന്റെ പഴുതുകളടച്ച് ഇ ഡി
നിയുക്ത പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡണ്ടായി ഇന്ത്യൻ വംശജയായ കമലാ ഹാരിസും ജയം ഉറപ്പിച്ചത് ആശ്വാസകരമാണ്. ട്രംപിനെയും കൂട്ടരെയും പരാജയപ്പെടുത്തിയ അമേരിക്കൻ ജനതയെ അഭിവാദ്യം ചെയ്യുന്നുവെന്നും എം.എം മണി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയ മിക്കവാറും പൂർത്തിയായി. ലോകത്തെ ഭരണാധികാരികളിൽ തലതിരിഞ്ഞ അധികാരി ആര് എന്ന് ചോദിച്ചാൽ അമേരിക്കൻ പ്രസിഡണ്ട് ട്രമ്പ് എന്നാണ് ഉത്തരം. പട്ടിക നീളുമെങ്കിലും അത് ഇവിടെ വിശദീകരിക്കുന്നില്ല. ട്രമ്പ് തോറ്റ് തുന്നം പാടി. പക്ഷേ തോൽവി അംഗീകരിക്കുന്നില്ല. നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയ മിക്കവാറും പൂർത്തിയായി. ലോകത്തെ ഭരണാധികാരികളിൽ തലതിരിഞ്ഞ അധികാരി ആര് എന്ന് ചോദിച്ചാൽ…
വർഗ്ഗീയ വംശീയ സമീപനങ്ങളെ എതിർക്കുന്നവരെല്ലാം ജോ ബൈഡനും കമലാ ഹാരിസും ജയിക്കണമെന്ന് ആഗ്രഹിച്ചു. പ്രസിഡണ്ടായി ജോ ബൈഡനും വൈസ് പ്രസിഡണ്ടായി ഇന്ത്യൻ വംശജയായ കമലാ ഹാരിസും ജയം ഉറപ്പിച്ചു എന്നത് ആശ്വാസകരമാണ്. അമേരിക്കൻ ജനാധിപത്യത്തെയും ഭരണഘടനയേയും എബ്രഹാം ലിങ്കൺ തുടങ്ങിയുള്ള നേതാക്കൻമാരെയും പറ്റി ഊറ്റം കൊള്ളുന്നവർക്കുള്ള മുന്നറിയിപ്പാണ് ട്രമ്പും കൂട്ടരും ഇപ്പോൾ സ്വീകരിക്കുന്ന നിലപാട്. ഇവരെ പരാജയപ്പെടുത്തിയ അമേരിക്കൻ ജനതയെ അഭിവാദ്യം ചെയ്യുന്നു.
Post Your Comments