KeralaLatest NewsNews

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ സൈബർ ആക്രമണം

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ് വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ സൈബർ ആക്രമണം. സോഷ്യൽ മീഡിയ വഴി നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ ഡോ. നജ്മ സലീം പൊലീസ് കമ്മീഷണര്‍ക്കും സൈബർ സെല്ലിനും പരാതി നല്കിയിരിക്കുകയാണ്. കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ഡോ. നജ്മ. ഇത്തരം ആക്രമണങ്ങൾ തന്നെ തളര്‍ത്തുന്നില്ലെന്നും സത്യം തുറന്ന് പറയുന്നവര്‍ക്ക് ഭാവിയിൽ ഇത്തരം ദുരനുഭങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് പരാതി നൽകിയതെന്നും ഡോ. നജ്മ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഡോ. നജ്മയുടെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button