കൊച്ചി: ബെംഗളൂരു ലഹരിക്കടത്ത് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദ് എൻഫോഴ്സ്മെന്റ് ഡയക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ വൈകീട്ടോടെ ബംഗളൂരു ഇ.ഡി സോണല്‍ ആസ്ഥാനത്തെത്തിയ റഷീദിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.
എന്നാൽ നേരത്തെ നോട്ടീസ് നല്‍കിയിട്ടും ഇയാള്‍ ഇഡിയ്ക്കു മുന്നിൽ ഹാജരായിരുന്നില്ല. അനൂപ് ബംഗളൂരുവില്‍ തുടങ്ങിയ ഹയാത് ഹോട്ടലിന്റെ പങ്കാളിയായിരുന്നു റഷീദ്. ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ.ഡി സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുല്‍ ലത്തീഫ്, എസ് അരുണ്‍, ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന് എന്നിവര്‍ക്കും ഇഡി നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഇ.ഡി കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കും. നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.
Post Your Comments