ന്യൂഡല്‍ഹി : ജമ്മു കാശ്മീരില്‍ പുതിയതായി രൂപംകൊണ്ട ഗുപ്കര്‍ സഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടേത്.,ഇനി തീവ്രവാദത്തിലേയ്ക്ക് കൂട്ടികൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷനെ(പി.എ.ഡി.ഡി) ‘ഗുപ്കര്‍ ഗാംങ്ങ്’ എന്ന് ഷാ പരിഹസിച്ചു. ഗുപ്കര്‍ സഖ്യം ദേശ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഏതാനും ട്വീറ്റുകളിലൂടെയാണ് അമിത് ഷാ തുറന്നടിച്ചത്. ഗുപ്കര്‍ സംഘത്തെ ഇന്ത്യന്‍ ജനത തിരസ്കരിക്കുമെന്നും ഷാ പറഞ്ഞു.
Read Also : അതീവ സുരക്ഷാ മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സൈനികരുടെ വേഷത്തിലെത്തി 11 പേര്
‘ജമ്മു കശ്മീര്‍ ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമായി തന്നെ നിലനില്ക്കും. രാജ്യതാല്പര്യത്തിനു വിരുദ്ധമായ അവിശുദ്ധമായ ‘ആഗോള സഖ്യ’ ത്തോട് ഇന്ത്യന്‍ പൗരന്മാര് ഒരിക്കലും സഹിഷ്ണുത കാട്ടില്ല.’ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
‘ജമ്മു കാശ്മീരിനെ ഭീകരതയും കലാപവും നിലനിന്നിരുന്ന യുഗത്തിലേക്ക് മടക്കാനാണ് കോണ്‍ഗ്രസും ഗുപ്കര്‍ ഗാംങ്ങും ശ്രമിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത് നമ്മള് ഉറപ്പാക്കിയ ദലിതരുടെയും സ്ത്രീകളുടെയും ഗോത്രവര്‍ഗക്കാരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവരെ എല്ലായിടത്തും ജനങ്ങള്‍ തിരസ്കരിക്കുന്നത്. ‘ അമിത് ഷാ ആരോപിച്ചു.
‘ ജമ്മു കാശ്മീരില്‍ വിദേശ ശക്തികളെ ഇടപെടുത്താനാണ് ഇവരുടെ ശ്രമം. ഗുപ്കര്‍ ഗ്യാംങ്ങ് രാജ്യത്തെ അപമാനിക്കുന്നു. ഗുപ്കര്‍ ഗ്യാംങ്ങിന്റെ ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വ്യക്തമാക്കണം. അവര്‍ തങ്ങളുടെ നിലപാട് രാജ്യത്തോട് വ്യക്തമാക്കണം ‘ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments