
ലോസ്‌ആഞ്ചലസ് : ഒരു വാക്സിന്‍ കൊണ്ട് മാത്രം കൊവിഡ് മഹാമാരിയെ തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി. നിലവില്‍ കൊവിഡിനെ പ്രതിരോധിക്കാനുള്ള വിവിധ മാര്‍ഗങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവും പ്രയോജനകരമായ ഒന്നായി കൊവിഡ് 19 വാക്സിന്‍ മാറും. എന്നാല്‍ അതുകൊണ്ട് മഹാമാരിയെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡനോം ഗബ്രിയേസിസ് പറഞ്ഞു.
Read Also : ടി20 ടൂര്‍ണമെന്റിനുള്ള ടീമില്‍ സ്ഥാനം ലഭിച്ചില്ല ; ക്രിക്കറ്റ് താരം തൂങ്ങി മരിച്ചു
‘ കൊവിഡ് പ്രതിരോധത്തിന് നമ്മുടെ പക്കലുള്ള പ്രതിരോധ ഉപാധികളുടെ കൂട്ടത്തിലേക്കാണ് വാക്സിന്‍ വരുന്നത്. എന്നാല്‍, ഈ ഉപധികള്‍ക്കെല്ലാം പകരമാകാന്‍ വാക്സിന് കഴിയില്ല. മഹാമാരിയെ ഇല്ലാതാക്കാന്‍ വാക്സിനെ കൊണ്ട് മാത്രം സാധിക്കില്ല. ‘ ടെഡ്രോസ് പറയുന്നു.
കൊവിഡ് വാക്സിന്‍ എത്തിയാല്‍ ആദ്യഘട്ടത്തില്‍ പരിമിതമായ അളവില്‍ മാത്രമേ വിതരണം ചെയ്യാന്‍ സാധിക്കൂ എന്നും ഇത് മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments