
അനശ്വര നടൻ ജയൻ വിടവാങ്ങിയിട്ട് 40 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായി നിറഞ്ഞാടിയ താരത്തിന് പ്രണാമം അർപ്പിച്ചിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. ജയനെ അനുസ്മരിച്ച് ഷമ്മി പങ്കുവെച്ച കുറിപ്പും അതിന് ഒരു ആരാധകന്‍ കുറിച്ച കമന്റും അതിന് താരം നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയിൽ ചര്‍ച്ചയാവുന്നു.
യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറിന് പ്രണാമം എന്നാണ് ജയന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്. എന്നാല്‍ ഒരാള്‍ കമന്റായി കുറിച്ചത് അതെന്താണ് അങ്ങനെ പറഞ്ഞത് എന്നും മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകള്‍ അല്ലേയെന്നുമായിരുന്നു. ഇതിന് മറുപടിയുമായി ഷമ്മി തിലകന്‍ എത്തി. ”അവര്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല” എന്നായിരുന്നു താരം കുറിച്ചത്.
ഷമ്മി തിലകന്റെ ഈ അഭിപ്രായത്തെ പിന്തുണച്ചും എതിര്‍ത്തും പലരും രംഗത്ത് എത്തുന്നുണ്ട്.
Post Your Comments