തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കേരളത്തിനെ പ്രശംസിച്ച് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ . തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മികച്ച പ്രതിരോധ സംവിധാനമാണ് കേരളമൊരുക്കിയതെന്ന് ആര്‍ബിഐ വാര്‍ഷിക പ്രസിദ്ധീകരണത്തില്‍ വന്ന പ്രത്യേക ലേഖനത്തില്‍ പറയുന്നു.
കൊവിഡ് പ്രതിരോധത്തില്‍ കേരള മാതൃകയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ലേഖനമാണ് ആര്‍ബിഐയുടെ വാര്‍ഷിക മാഗസിനില്‍ വന്നിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ച് വളരെ വിശദമായി ലേഖനത്തില്‍ പറയുന്നുണ്ട്.
രാജ്യത്തെ ആദ്യ കൊവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് ലേഖനം പറയുന്നു.ഹോട്ട് സ്പോട്ടായി മാറുമായിരുന്ന സംസ്ഥാനത്തെ അതീവ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്താല്‍ നിയന്ത്രിച്ചു. കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മരണ നിരക്ക് 0.3ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനായത് നേട്ടമാണ്.
രോഗികളെ കണ്ടെത്താനും ചികില്‍സിക്കാനും ഫസ്റ്റ് ലൈന്‍ ചികില്‍സ കേന്ദ്രങ്ങള്‍, സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി പരിശോധിച്ച് നിരീക്ഷണത്തിലേക്ക് മാറ്റി. മികച്ച ബോധവല്‍കരണം നടത്തി. ഇതിനെല്ലാം സര്‍ക്കാരിനൊപ്പം നിന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്.-ലേഖനത്തിൽ പറയുന്നു.
Post Your Comments