കോഴിക്കോട് : ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രിയിലാണ് സംഭവം. ആശുപത്രി ജീവനക്കാരനാണ് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഡോക്ടറെ കാണാനെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടു പോയായിരുന്നു പീഡന ശ്രമം. സംഭവത്തിൽ ആശുപത്രി ജീവനക്കാരനെതിരെ പോലീസിൽ പരാതി നൽകി. പീഡനത്തിനിരയായ യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.
യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് ഇയാൾ നേരത്തേയും യുവതിയെ മെസേജുകൾ അയച്ച് ബുദ്ധിമുട്ടിച്ചിരുന്നു.
Post Your Comments